Blog Post

To know all the latest happenings in Trivandrum > News > General > അർഹരായ എല്ലാവർക്കും ഭൂമി: കൈവശ ഭൂമിക്ക് പട്ടയം പദ്ധതിക്ക് തുടക്കം

അർഹരായ എല്ലാവർക്കും ഭൂമി: കൈവശ ഭൂമിക്ക് പട്ടയം പദ്ധതിക്ക് തുടക്കം

കൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ കാസർകോട് ജില്ലയിൽ തുടർന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. സർക്കാർ ഭൂമിയിൽ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന പദ്ധതിയാണ് കൈവശ ഭൂമിക്ക് പട്ടയം. വർഷങ്ങളായി ഭൂമി കൈവശം വച്ചനുഭവിക്കുകയും വെറെ കേരളത്തിൽ എവിടേയും ഭൂമിയില്ലാതിരിക്കുകയും ചെയ്യുന്ന ആളുകളുടെ അപേക്ഷകൾ കാലങ്ങളായി കെട്ടിക്കിടക്കുന്നുവെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനുള്ള അവസരമാണിത്. നിലവിൽ സംസ്ഥാനത്തെ ഭൂരഹിതരായ 1.65 ലക്ഷത്തേളം പേർക്ക് പട്ടയം നൽകാൻ സാധിച്ചു. അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *