എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നതിനാല്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സിബിഐയുടെ ആവശ്യം കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം എട്ടിന് കേസില്‍ വാദം കേട്ട് കോടതി നിലപാട് ശക്തമാക്കിയിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസാണിതെന്നും സിബിഐക്ക് പറയാനുള്ളത് കുറിപ്പാമായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു. കേസില്‍ ഇനി വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദമുഖങ്ങളുമായി എത്തണമെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന ആവശ്യം സിബിഐ മുന്നോട്ട് വെക്കുന്നത്. കേസില്‍ ശക്തമായ വസ്തുതകള്‍ ഉള്‍പ്പെടുന്ന കുറിപ്പ് കോടതിക്ക് സമര്‍പ്പക്കുമെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. 2017ലാണ് പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ വിചാരണ കോടതിയും ഹൈക്കോടതിയും മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്കെതിരെ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23നാണ് ഹൈക്കോടതി ശരിവച്ചത്. 2017 ഒക്ടോബറിലാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്.