Blog Post

To know all the latest happenings in Trivandrum > News > General > കൂടത്തായി കൂട്ടക്കൊല; മാസ്റ്റര്‍ ബ്രെയിന്‍ മറ്റൊരാളാണെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ്

കൂടത്തായി കൂട്ടക്കൊല; മാസ്റ്റര്‍ ബ്രെയിന്‍ മറ്റൊരാളാണെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ്

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊല നടത്തിയത് ജോളിയാണെങ്കിലും ഇതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ മറ്റൊരാളാണെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ.്‌കേസ് വളരെ ദുരൂഹമാണ്. പൊലീസ് ഏറെ സമര്‍ത്ഥയോടെയും സമചിത്തതയോടെയുമാണ് കേസ് കൈകാര്യം ചെയ്യുന്നത്.

ദീര്‍ഘകാലത്തെ ഇടവേളകളില്‍ നടത്തിയ കൊലപാതകങ്ങള്‍ നടത്തിയത് ജോളി തന്നെ ആയിരിക്കാം .പക്ഷേ പദ്ധതിയുടെ മാസ്റ്റര്‍ ബ്രെയിന്‍ മറ്റൊരാളാണെന്ന് മുന്‍ എസ് പി ജോര്‍ജ് ജോസഫ് പറയുന്നു.

സയനൈഡാണ് ഉപയോഗിച്ചതെങ്കില്‍ അത് ജോളിക്ക് എത്തിച്ച് നല്‍കാനും അത് രഹസ്യമാക്കി വക്കാനും ഈ സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തത് ഈ മാസ്റ്റര്‍ ബ്രെയിന്‍ ആണ്. കേസില്‍ ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന് വ്യക്തമായ പങ്കുണ്ട്. അന്നമ്മയുടെ മരണ ശേഷം ഷാജുവിനെ ആ വീട്ടില്‍ വരുന്നതില്‍ നിന്ന് ടോം തോമസ് വിലക്കിയിരുന്നു. ഇവര്‍ രണ്ടുപേരുടേയും ഡയറികളും കാണാതായിട്ടുണ്ട്. ഈ തെളിവുകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി.

അന്നമ്മ തോമസിന്റെ എട്ട് പവനോളം വരുന്ന സ്വര്‍ണം കാണാതായിട്ടുണ്ട്. ഇതില്‍ ജോളിയുടെ പങ്കുണ്ടെന്നാണ് സംശയിക്കേണ്ടത്.ചിലപ്പോള്‍ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച വിഷപദാര്‍ത്ഥം ജോളി കയ്യില്‍ തന്നെ കൊണ്ടുനടന്നിരിക്കാം.മുന്‍ എസ് പി ജോര്‍ജ് ജോസഫ് പറയുന്നത് അവസരങ്ങള്‍ വന്നപ്പോള്‍ അവ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നാണ്.

Leave a comment

Your email address will not be published. Required fields are marked *