കഴിഞ്ഞ 24 മണിക്കൂറിനിടെ 73,70,469 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 73,70,469 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,04,528 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 64,53,780 പേര്‍ ഇന്നലെ രോഗമുക്തി നേടിയെന്നത് നേട്ടമാണ്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുമ്പോള്‍ തിരിച്ചടിയാകുന്നത് മരണസംഖ്യയിലെ വര്‍ധനയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 895 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,12,161 ആയി ഉയര്‍ന്നു. അതേസമയം, ദിനം പ്രതിയുള്ള കൊവിഡ് മരണങ്ങളില്‍ കുറവ് സംഭവിക്കുന്നതായി കണക്കുകളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് മരണങ്ങള്‍ കുറഞ്ഞ തോതില്‍ രേഖപ്പെടുത്തിയിരുന്നു